Fisheries

വ്യക്തിഗത ശൗചാലയങ്ങള്‍ നിര്‍മ്മിക്കുന്നതിന് ധനസഹായം പദ്ധതി

സംയോജിത മത്സ്യഗ്രാമ വികസന പദ്ധതിയിലുള്‍പ്പെടുത്തി തെരെഞ്ഞെടുത്ത മത്സ്യഗ്രാമങ്ങളിലെ അര്‍ഹരായ മത്സ്യത്തൊഴിലാളികള്‍ക്ക് വ്യക്തിഗത ശൗചാലയങ്ങള്‍ നിര്‍മ്മിക്കുന്നതിന് ധനസഹായം തീരദേശ വികസന കോര്‍പ്പറേഷല്‍ മുഖേന നല്‍കുന്നു. സംയോജിത മത്സ്യഗ്രാമ വികസന പദ്ധതി (2012-13) പ്രകാരം കേരളത്തിലെ 9 കടലോര ജില്ലകളില്‍ ഉള്‍പ്പെട്ട 23 മത്സ്യഗ്രാമങ്ങളില്‍ 3332 വ്യക്തിഗത ടോയ്ലറ്റുകള്‍ നിര്‍മ്മിക്കുന്നതിന് യൂണിറ്റൊന്നിന് 20,000/- രൂപ എന്ന കണക്കില്‍ 666.40 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചിരുന്നു. ഇതനുസരിച്ച് വിഴിഞ്ഞം നോര്‍ത്ത് സൗത്ത് മത്സ്യഗ്രാമങ്ങളില്‍ 248 ഗുണഭോക്താക്കള്‍ക്കും പുതുക്കുറിച്ചി മത്സ്യഗ്രാമത്തില്‍ 37 ഗുണഭോക്താക്കള്‍ക്കും പരുത്തിയൂര്‍ മത്സ്യഗ്രാമത്തില്‍ 210 ഗുണഭോക്താക്കള്‍ക്കും പൂന്തുറ മത്സ്യഗ്രാമത്തില്‍ 89 ഗുണഭോക്താക്കള്‍ക്കും വെട്ടൂര്‍ മത്സ്യഗ്രാമത്തില്‍ 21 ഗുണഭോക്താക്കള്‍ക്കും പള്ളിത്തോട് മത്സ്യഗ്രാമത്തില്‍ 121 ഗുണഭോക്താക്കള്‍ക്കും പുറക്കാട് മത്സ്യഗ്രാമത്തില്‍ 25 ഗുണഭോക്താക്കള്‍ക്കും കാട്ടൂര്‍ മത്സ്യഗ്രാമത്തില്‍ 16 ഗുണഭോക്താക്കള്‍ക്കും അര്‍ത്തുങ്കല്‍ മത്സ്യഗ്രാമത്തില്‍ 19 ഗുണഭോക്താക്കള്‍ക്കും കൊയിലാണ്ടി മത്സ്യഗ്രാമത്തില്‍ 14 ഗുണഭോക്താക്കള്‍ക്കും കോട്ടിക്കുളം മത്സ്യഗ്രാമത്തില്‍ 6 ഗുണഭോക്താക്കള്‍ക്കും ധനസഹായം വിതരണം ചെയ്തു കഴിഞ്ഞു.

ഇതേ പദ്ധതിയിലുള്‍പ്പെടുത്തി 2014-15 സാമ്പത്തിക വര്‍ഷത്തില്‍ തിരുവനന്തപുരം ജില്ലയിലെ ചിലക്കൂര്‍ മത്സ്യഗ്രാമത്തില്‍ 193 വ്യക്തിഗത ടോയ്ലറ്റുകള്‍ നിര്‍മ്മിക്കുന്നതിന് യൂണിറ്റൊന്നിന് 20,000/- രൂപ എന്ന കണക്കില്‍ 38.60 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചിട്ടുണ്ട്. ഗുണഭോക്തൃ തെരെഞ്ഞെടുപ്പ് പുരോഗമിച്ചു വരുന്നു.

അര്‍ഹതാ മാനദണ്ഡങ്ങള്‍

  • മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗത്വമുള്ളവരായിരാക്കണം
  • ഇപ്പോഴുള്ള വീട്ടില്‍ ശൗചാലയം ഇല്ലാത്തവരും ശൗചാലയം നിര്‍മ്മിക്കുന്നതിനാവശ്യമായ സ്ഥല സൗകര്യമുള്ളവരുമായിരിക്കണം.
  • തെരെഞ്ഞെടുക്കപ്പെടുകയാണെങ്കില്‍ സ്വന്തമായി ശൗചാലയം നിര്‍മ്മിക്കുവാന്‍ തയ്യാറുള്ള വരായിരാക്കണം.
  • വ്യക്തിഗത ശൗചാലയം നിര്‍മ്മിക്കുവാന്‍ മറ്റ് സ്ഥാപനങ്ങളില്‍ നിന്നും ധനസഹായം ലഭിക്കാത്തവരാകണം

ആനുകൂല്യത്തിനായി നിര്‍ബന്ധമായും സമര്‍പ്പിക്കേണ്ട രേഖകള്‍

  • മത്സ്യത്തൊഴിലാളിയാണെന്ന് തെളിയിക്കുന്ന രേഖ
  • ഇലക്ഷന്‍ ഐഡന്‍റിറ്റി കാര്‍ഡിന്റെ പകര്‍പ്പ്
  • റേഷന്‍ കാര്‍ഡിന്റെ പകര്‍പ്പ്

അപേക്ഷകള്‍ സമര്‍പ്പിക്കേണ്ട സ്ഥലങ്ങള്‍

  • മത്സ്യഭവന്‍ ഓഫീസുകള്‍.
  • കേരള സംസ്ഥാന തീരദേശ വികസന കോര്‍പ്പറേഷന്‍ ഓഫീസ്

അപേക്ഷാഫോറം ബന്ധപ്പെട്ട മത്സ്യഭവനുകളില്‍ നിന്നും കേരള സംസ്ഥാന തീരദേശ വികസന കോര്‍പ്പറേഷന്റെ ഓഫീസില്‍ നിന്നും, കോര്‍പ്പറേഷന്റെ വെബ്സൈറ്റില്‍ നിന്നും ലഭിക്കുന്നതാണ്.

അപേക്ഷാഫോറം